എല്ലാ ഇന്ത്യക്കാർക്കും പ്രചോദനം: മീരാബായി ചാനുവിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ സ്വന്തമാക്കിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മീരാബായിയുടെ വിജയം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മീരാബായിക്കൊപ്പമുള്ള ചിത്രം സഹിതമാണ് ട്വീറ്റ്
മീരാബായി ചാനുവിന്റെ പ്രകടനം ഇന്ത്യയെ ആവേശഭരിതമാക്കുകയാണ്. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേട്ടത്തെ അഭിനന്ദിക്കുന്നു. ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ചാനുവിനെ അഭിനന്ദിച്ചു. മീരാബായി ചാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.