ഇന്ത്യ – ചൈന പതിനെട്ടാം വട്ട സൈനിക തല ചർച്ചകൾ ചുഷൂലിൽ നടന്നു
ഇന്ത്യ – ചൈന പതിനെട്ടാം വട്ട സൈനിക തല ചർച്ചകൾ ഇന്നലെ കിഴക്കേ ലഡാക്കിലെ ചുഷൂലിൽ നടന്നു. ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനിസ് പ്രതിരോധമന്ത്രി ഇന്ത്യയിൽ എത്തുന്നതിന് മുന്നോടിയായിരുന്നു സൈനിക തലത്തിൽ ചർച്ച നടത്തിയത്. ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് പാർട്ടിയും നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചർച്ചകൾ നടന്നത്. 2022 ഡിസംബറിലാണ് അവസാനമായി ഇരു രാജ്യങ്ങളും സൈനിക തല ചർച്ച നടത്തിയത്.
ചർച്ചയിൽ ഡെപസാങ് ബൾഗേ, ചാർഡിങ് നിങ്ലൂങ് നല്ലാഹ്, ഡെംചോക് മേഖലകളിൽ നിന്നുള്ള ചൈനിസ് സേനാ പിന്മാറ്റം ഉടൻ ഉണ്ടാകണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു. ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫു ഈ മാസം 27, 28 ദിവസങ്ങളിലാണ് ഇന്ത്യയിൽ എത്തുക.