കന്നഡ താരം സമ്പത്ത് ജെ റാമിനെ മരിച്ച നിലയിൽ കണ്ടെത്തി
കന്നഡ താരം സമ്പത്ത് ജെ റാമിനെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസായിരുന്നു. ബംഗളൂരുവിലെ നെലമംഗലയിലാണ് സമ്പത്ത് റാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘അഗ്നിസാക്ഷി’, ‘ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ’ എന്നിങ്ങനെ നിരവധി സീരിയലുകളിലും സിനിമകളിലും സമ്പത്ത് വേഷമിട്ടിട്ടുണ്ട്.
സമ്പത്ത് ജെ റാമിന്റെ സുഹൃത്തും അഭിനേതാവുമായ രാജേഷ് ധ്രുവയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സമ്പത്തിന്റെ മരണം സ്ഥിരീകരിച്ചത്. ‘ നിങ്ങളുടെ വിയോഗം താങ്ങാനുള്ള കരുത്ത് ഞങ്ങൾക്കില്ല. ഇനിയും എത്രയെത്ര സിനിമകൾ വരാനിരിക്കുന്നു. നിങ്ങളുടെ സ്വപ്‌നം നിറവേറ്റാൻ ഇനിയും സമയമുണ്ടായിരുന്നു. ദയവായി തിരികെ വരൂ’- പേസ്റ്റിൽ രാജേഷ് കുറിച്ചതിങ്ങനെ.
അവസരങ്ങൾ ലഭിക്കാത്തതിൽ സമ്പത്ത് നിരാശനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.