Thursday, January 9, 2025
National

‘ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ’, കേന്ദ്ര സർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ

കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്‌വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവ സംബന്ധിച്ച് നിയമ നിർവ്വഹണ ഏജൻസികൾക്കും കോടതികൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഡിഎംകെ, ആർജെഡി, ഭാരത് രാഷ്ട്ര സമിതി, എഐടിസി, എൻസിപി, ജാർഖണ്ഡ് മുക്തി മോർച്ച, ജെഡി(യു), സിപിഐ(എം), കമ്യൂണിസ്റ്റ് തുടങ്ങിയ പാർട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *