ഹൽദി ചടങ്ങിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഹൽദി ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കാലാ പഥറിൽ ഫെബ്രുവരി 20നാണ് സംഭവം നടക്കുന്നത്. 10 കാരനായ മുഹമ്മദ് റബ്ബാനി ജ്വല്ലറി ജീവനക്കാരനാണ്. സുഹൃത്തിന്റെ ഹൽദി ചടങ്ങിനായി വിവാഹ വേദിയിൽ എത്തിയതായിരുന്നു. ചിരിച്ചും സംസാരിച്ചുമൊക്കെ വരനടുത്ത് എത്തിയ റബ്ബാനി മഞ്ഞൾ എടുക്കാന് കുനിഞ്ഞതോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ റബ്ബാനിയെ വരനും സംഘവും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫെബ്രുവരി 21ന് മരണ സംഭവിക്കുകയായിരുന്നു.
റബ്ബാനിയുടെ മരണത്തെ തുടർന്ന് വിവാഹം മാറ്റിവച്ചു.