മതപരമായ വസ്ത്രങ്ങൾക്കുള്ള വിലക്ക് വിദ്യാർഥികൾക്ക് മാത്രമെന്ന് കർണാടക ഹൈക്കോടതി
ബംഗളൂരു: മതപരമായ വസ്ത്രങ്ങൾക്കുള്ള വിലക്ക് വിദ്യാർഥികൾക്ക് മാത്രമെന്ന് കർണാടക ഹൈക്കോടതി. കോളജുകൾക്കും യൂണിഫോം നിശ്ചയിച്ചിട്ടുള്ള പ്രീ യൂണിവേഴ്സിറ്റി കോളജുകൾക്കും ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
ഉത്തരവ് വിദ്യാർഥികൾക്ക് മാത്രമാണ് ബാധകമെന്നും അധ്യാപകർക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപികമാരും സ്കൂൾ കവാടങ്ങളിൽ തടയപ്പെടുന്നുണ്ടെന്ന് ഹിജാബ് നിരോധനത്തിനെതിരെ ഹർജി നൽകിയ വിദ്യാർഥികളുടെ അഭിഭാഷകനായ മുഹമ്മദ് താഹിർ അറിയിക്കുകയായിരുന്നു.