വിവാഹത്തിന് എതിരല്ല; ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് രാഹുൽ ഗാന്ധി
ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. വിവാഹത്തിന് താന്‍ എതിരല്ല. അച്ഛനും അമ്മയും മുന്നോട്ട് വെച്ച അവരുടെ മനോഹരമായ വിവാഹത്തിന്‍റെ മാതൃക തന്‍റെ വിവാഹത്തിന് തടസമാകുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോയാത്രയ്ക്കിടിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം.
അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം ചരിത്രമാക്കാൻ തിരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനങ്ങളിലും സമാപനത്തോട് അനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ അടക്കമാകും സംഘടിപ്പിക്കുക.
ജോഡോ യാത്രയുടെ വിജയകരമായ സമാപനം ഉറപ്പാക്കാൻ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകി.
ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മുകശ്മീരിലെ നഗ്രോട്ടയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. ടോൾഗേറ്റിന് സമീപമുള്ള സിത്നി ബൈപാസ് മുതലുള്ള മേഖലയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആണ് ജാഥ കടന്നു പോകുന്ന സാഹചര്യത്തിൽ എർപ്പെടുത്തിയിരിക്കുന്നത്.