രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നു
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നു. സംസ്ഥാനത്തെ അഞ്ചാം ദിനത്തെ പര്യടനം ഇന്ന് ഗൊല്ലപ്പള്ളിയിൽ നിന്ന് ആരംഭിച്ചു. വൈകിട്ട് സോളിപുരിലാണ് സമാപനം.
ബിജെപിക്കൊപ്പം ടി ആർ എസിനെയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും ഒരുപോലെ കടന്നാക്രമിച്ചു കൊണ്ടാണ് രാഹുലിന്റെ തെലങ്കാനാ പര്യടനം. ഇരുകൂട്ടരും രാഷ്ട്രീയപ്രവർത്തനം മറന്ന് വ്യവസായികൾക്ക് വേണ്ടി പണിയെടുക്കുന്നതായി രാഹുൽ കുറ്റപ്പെടുത്തി. വലിയ ജനപങ്കാളിത്തമാണ് ഓരോ മേഖലയിലും യാത്രയിലുടനീളമുള്ളത്.