Wednesday, April 16, 2025
National

ഭാരത് ജോഡോയുടെ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും

ഭാരത് ജോഡോയുടെ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രണ്ടരക്ക് എഐസിസി ആസ്ഥാനത്ത് വച്ചാണ് യോഗം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷൻമാർ, മുഖ്യമന്ത്രിമാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും .

കൊവിഡിൽ കേന്ദ്ര സർക്കർ മാർഗരേഖ ഇറങ്ങിയാൽ അത് പാലിച്ചു കൊണ്ട് യാത്ര തുടരാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ നടത്താനൊരുങ്ങുന്ന ഹാത്ത് ജോഡോ അഭിയാൻ, വനിത മാർച്ച് തുടങ്ങിയവയിലും ചർച്ചയുണ്ടാകും. അതേസമയം, കേരളത്തിലെ നേതൃത്വ മാറ്റം സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകില്ല. കെ.സുധാകരൻ തന്നെ അധ്യക്ഷനായി തുടരട്ടെയെന്നാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *