ഗുജറാത്തില്‍ 12 നേതാക്കളെ സസ്പെന്‍റ് ചെയ്ത് ബിജെപി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് 12 നേതാക്കളെ സസ്പെന്‍റ് ചെയ്ത് ബിജെപി. ആറുവര്‍ഷത്തെ സസ്പെന്‍ഷനാണ് ബിജെപി നല്‍കിയിരിക്കുന്നത്. 12 പേരില്‍ പദ്രയിലെ മുൻ എംഎൽഎ ദിനു പട്ടേൽ, ബയാദിലെ മുൻ എംഎൽഎ ധവൽസിൻഹ് സാല എന്നിവരും ഉൾപ്പെടുന്നു.
കുൽദീപ്‌സിംഗ് റൗൾ (സാവ്‌ലി), ഖതുഭായ് പഗി (ഷെഹ്‌റ), എസ് എം ഖാന്ത് (ലുനാവാഡ), ജെ പി പട്ടേൽ (ലുനവാഡ), രമേഷ് സാല (ഉംരേത്ത്), അമർഷി സാല (ഖംഭട്ട്), രാംസിൻ താക്കൂർ (ഖേരാലു), മാവ്ജി ദേശായി (ധനേര) ലെബ്ജി താക്കൂർ (ദീസ) എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 12 വിമതരെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി അച്ചടക്ക നടപടി സ്വീകരിച്ച് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ പത്രക്കുറിപ്പിൽ പറഞ്ഞു.
ഗുജറാത്തിലെ ആകെയുള്ള 182 അസംബ്ലി സീറ്റുകളിൽ 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്നിനും ബാക്കിയുള്ള 93 സീറ്റുകളിൽ ഡിസംബർ 5 നും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കും.