Wednesday, April 16, 2025
National

മകളായി അഭിനയിച്ചു, കൃതി ഷെട്ടിക്കൊപ്പം ഇനി നായകനായി അഭിനയിക്കില്ല: വിജയ് സേതുപതി

‘ഉപ്പെണ്ണ’ എന്ന ചിത്രത്തിന് ശേഷം ശേഷം നടി കൃതി ഷെട്ടിക്കൊപ്പം ഇതുവരെ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി. ഒരു വർഷം മുമ്പ് നൽകിയ ഒരു തെലങ്കു ചാനലിന് നൽകിയ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽകുകയാണ്.

കൃതിയുടെ അച്ഛനായി അഭിനയിച്ച ശേഷം നായകനായി വേഷമിടാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് സേതുപതി പറയുന്നത്. കൃതിയുടെ അച്ഛനായി തെലുങ്ക് ചിത്രമായ ഉപ്പെണ്ണയിൽ ഞാനൊരു വേഷം ചെയ്തിരുന്നു. അതിന്റെ വിജയത്തിനു ശേഷം ഒരു തമിഴ് ചിത്രത്തിൽ ഒപ്പുവച്ചു.

തെലുങ്ക് ചിത്രത്തിൽ അച്ഛനായി അഭിനയിച്ച കാര്യം അണിയറ പ്രവർത്തകരോട് പറഞ്ഞു. അവരുമായി റൊമാന്റികായി അഭിനയിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ട് നായികയെ മാറ്റണമെന്നായിരുന്നു സേതുപതിയുടെ വാക്കുകൾ.

ഉപ്പെണ്ണയിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുകയാണ്. ഞങ്ങൾക്കിടയിലുള്ള ഒരു രംഗമാണ്. കൃതി ഷെട്ടി ആകെ ആശയക്കുഴപ്പത്തിലായി നിൽക്കുന്നത് ഞാൻ കണ്ടു. നിങ്ങളുടെ പ്രായമുള്ള ഒരു മകൻ എനിക്കുണ്ട്, നിങ്ങൾ എനിക്ക് മകളെപ്പോലെയാണ് എന്നു പറഞ്ഞ് ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു.

ഒരു ഭയവും കൂടാതെ അഭിനയിക്കൂ എന്നും പറഞ്ഞു. കൃതി എനിക്ക് മകളെപ്പോലെയാണ്. അവരെ നായികയായി സങ്കൽപ്പിക്കാൻ പോലുമെനിക്കാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേതുപതി അച്ഛനും കൃതി മകളുമായി വേഷമിട്ട ഉപ്പെണ്ണ തിയേറ്ററിൽ വൻ വിജയമായിരുന്നു. മികച്ച തെലുങ്ക് ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു. സിനിമയുടെ വിജയശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളായി നിരവധി പ്രോജക്ടുകൾ വന്നെങ്കിലും വിജയ് സമ്മതം മൂളിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *