Thursday, April 17, 2025
National

“എന്റെ മകള്‍ ദയയുള്ളവളും ധൈര്യശാലിയുമായിരുന്നു, ആവള്‍ക്കൊപ്പം ഞാനും മരിച്ചു”; വിജയ് ആന്‍റണി

മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു വികാരാധീനനായി വിജയ് പ്രതികരിച്ചത്.മകള്‍ക്കൊപ്പം താനും മരിച്ചു ക‍ഴിഞ്ഞു. ഇപ്പോഴും മീര തന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നുവെന്നും ഇനി ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കുെമന്നും വിജയ് കുറിച്ചു.

മീര ധൈര്യശാലിയും ദയയുള്ളവളുമായിരുന്നുവെന്നും മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് മകള്‍ യാത്രയായെന്നുമാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *