കർഷകരുടെ ഭാരത് ബന്ദിന് പിന്തുണയുമായി എൽ ഡി എഫ്; കേരളത്തിൽ 27ന് ഹർത്താൽ
സംയുക്ത കിസാൻ മോർച്ച സെപ്റ്റംബർ 27ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഇടതുമുന്നണിയുടെ പിന്തുണ. ബന്ദ് ദിനത്തിൽ ഹർത്താൽ ആചരിക്കാൻ എൽ ഡി എഫ് തീരുമാനിച്ചു. 27ന് രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ
കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുത നിയമഭേദകതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘടനങ്ങൾ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം ഒമ്പത് മാസം പിന്നിട്ടിരുന്നു. കേന്ദ്രം ഇതുവരെ വഴങ്ങാത്ത സാഹചര്യത്തിലാണ് ട്രേഡ് യൂനിയനുകൾ സമരത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.