Thursday, October 17, 2024
Kerala

കൊവിഷീൽഡിന്റെ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു

കിറ്റെക്‌സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ജീവനക്കാർക്ക് വേണ്ട വാക്‌സിൻ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് നൽകാൻ കമ്പനി അനുമതി തേടിയിരുന്നു. എന്നാൽ 84 ദിവസത്തിന് മുമ്പ് രണ്ടാം ഡോസ് നൽകാൻ സർക്കാർ അനുമതി നൽകിയില്ല

ഇക്കാര്യത്തിൽ കേന്ദ്രമാണ് നിലപാട് എടുക്കേണ്ടതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. തുടർന്നാണ് കോടതിയെ സമീപിച്ചത്. സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങുന്നവർക്ക് ഇടവേള കുറയ്ക്കാമല്ലോയെന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു.

 

Leave a Reply

Your email address will not be published.