ബംഗളൂരുവിൽ ട്രാൻസ്‌പോർട്ടിംഗ് കമ്പനിയിലെ ഗോഡൗണിൽ സൂക്ഷിച്ച പാഴ്‌സൽ പൊട്ടിത്തെറിച്ചു; മൂന്ന് മരണം
ബംഗളൂരു ചാമരാജ്‌നഗറിലുള്ള ട്രാൻസ്‌പോർട്ടിംഗ് കമ്പനിയുടെ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വിശദ പരിശോധന നടത്തുകയാണ്
തിരക്കേറിയ വ്യാപാര കേന്ദ്രത്തിലുള്ള ഗോഡൗണിലാണ് സ്‌ഫോടനമുണ്ടായത്. 85 ഓളം പാഴ്‌സലുകൾ ഗോഡൌണിൽ സൂക്ഷിച്ചിരുന്നു. ഇതിലുള്ള രണ്ട് പാഴ്‌സലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇതിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു
ഗോഡൗണിലുണ്ടായിരുന്ന രണ്ട് പേരും തൊട്ടടുത്തുള്ള കടയിലെ ഒരാളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.