ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; അറസ്റ്റുണ്ടായാൽ ഇടക്കാല ജാമ്യം നൽകണം
രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റുണ്ടായാൽ ഇടക്കാല ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു. ഐഷ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം
ലോക്ക് ഡൗൺ ആണെങ്കിലും ലക്ഷദ്വീപിലേക്ക് പോകാൻ അനുമതി നൽകും. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ഈ ദിവസം അറസ്റ്റ് ചെയ്താൽ അമ്പതിനായിരം രൂപയുടെ ബോണ്ടിൽ കീഴ്‌ക്കോടതി ജാമ്യം നൽകണമെന്നാണ് നിർദേശം.
ചാനൽ ചർച്ചയിൽ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതിനെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. എന്നാൽ പരാമർശം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ഐഷ ഹർജിയിൽ വ്യക്തമാക്കി.