പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; മധ്യപ്രദേശിൽ സഹോദരിമാരായ രണ്ട് യുവതികൾ അറസ്റ്റിൽ
പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ മധ്യപ്രദേശിൽ രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. സഹോദരിമാരായ രണ്ട് പേരെയാണ് സൈനികമേഖലയായ മോവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്
32, 28 വയസ്സുള്ള യുവതിമാരാണ് അറസ്റ്റിലായത്. ഇരുവരും സ്‌കൂൾ അധ്യാപകരാണ്. പാക് സ്വദേശികളായ മുഹ്‌സിൻ ഖാൻ, ദിലാവർ എന്നിവരുമായി ഇരുവരും ഒരു വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടിരുന്നു. പാക് സ്വദേശികൾ ഐഎസ്‌ഐ ഏജന്റുമാരാണെന്നാണ് സംശയം
സൈനിക മേഖലയായ മോവിൽ നിന്നുള്ള നിർണായക വിവരങ്ങൾ യുവതികൾ കൈമാറിയതായി സംശയിക്കുന്നുണ്ട്. യുവതികളുടെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്