Saturday, April 12, 2025
National

സൈനികരാണ് രാജ്യത്തിന്റെ സമ്പത്തെന്ന് പ്രധാനമന്ത്രി; ദീപാവലി ആഘോഷം രാജസ്ഥാനിൽ, പാക്കിസ്ഥാന് മുന്നറിയിപ്പ്

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിയാച്ചിനിൽ ദീപാവലി ആഘോഷിച്ച തന്നെ പലരും വിമർശിച്ചു. എന്നാൽ സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത് എന്നാണ് ഞാൻ കരുതുന്നത്. ജവാൻമാർക്കൊപ്പം ഉള്ളപ്പോഴാണ് തന്റെ ദീപാവലി ആഘോഷം പൂർണമാകുന്നതെന്നും മോദി പറഞ്ഞു

മധുരത്തിനൊപ്പം രാജ്യത്തിന്റെ സ്‌നേഹവും അവർക്ക് കൈമാറുകയാണ്. സൈനികരുടെ സന്തോഷമുള്ള മുഖം കാണുമ്പോൾ തന്റെ സന്തോഷവും വർധിക്കുകയാണ്. പാക്കിസ്ഥാന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തു. രാജ്യസുരക്ഷയാണ് സർക്കാരിന് മുഖ്യം. അതിന് വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്ക് തക്കതായ മറുപടി നൽകും

ശത്രുവിനെ അവരുടെ സങ്കേതത്തിലെത്തി വക വരുത്താൻ സൈന്യം സജ്ജമാണ്. ലോംഗെവാലെയിൽ ഇന്ത്യൻ സൈന്യം പാക് സൈന്യത്തിന് തക്ക മറുപടി നൽകി. ഇന്ത്യൻ സൈന്യം വലിയ ശൗര്യം പ്രകടിപ്പിച്ചു. സമാനതകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *