ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ്; ഐസോലേഷനിൽ പ്രവേശിച്ചു
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഹൈദരാബാദിലാണ് അദ്ദേഹമുള്ളത്. ഹൈദരാബാദിൽ ഉപരാഷ്ട്രപതി ഒരാഴ്ച ഐസോലേഷനിൽ തുടരുമെന്ന് ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് ഉപരാഷ്ട്രപതിയുടെ കൊവിഡ് പരിശോധന ഫലം ലഭിച്ചത്
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ഐസോലേഷനിലേക്ക് മാറണമെന്നും പരിശോധന നടത്തണമെന്നും വെങ്കയ്യ നായിഡു അഭ്യർഥിച്ചു.