ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിൽ; ഇന്നും നാളെയും വിവിധ പരിപാടികൾ
ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ നാവിക സേനാ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, എഡിജിപി വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണർ നാഗരാജു, ജില്ലാ കലക്ടർ ജാഫർ മാലിക് തുടങ്ങിയവർ ചേർന്നാണ് ഉപരാഷ്ട്രപതിയെ സ്വീകരിച്ചത്
ഭാര്യ ഉഷ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. നാവികസേനയുടെ ഗാർഡ് ഓഫ് ഓണറും ഉപരാഷ്ട്രപതി പരിശോധിച്ചു. ഇന്നും നാളെയും കൊച്ചിയിലും കോട്ടയത്തുമായി ഉപരാഷ്ട്രപതി വിവിധ പരിപാടികളിൽ പങ്കെടുക്കും. നാലാം തീയതി രാവിലെ അദ്ദേഹം ഡൽഹിക്ക് മടങ്ങും.