Saturday, January 4, 2025
Top News

ബഹളമടങ്ങാതെ രാജ്യസഭ: വിതുമ്പിക്കരഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ ബഹളത്തിൽ കടുത്ത വേദന പ്രകടിപ്പിച്ച് സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവെ വെങ്കയ്യ നായിഡു വിതുമ്പിക്കരഞ്ഞു. ചൊവ്വാഴ്ച രാജ്യസഭാ ആറ് തവണ നിർത്തിവെച്ചിരുന്നു

സെക്രട്ടറി ജനറലിന്റെ മേശമേൽ കയറി അംഗങ്ങൾ പ്രതിഷേധിച്ച് സഭയെ പ്രക്ഷുബ്ദമാക്കിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ചർച്ച ചെയ്യാനുള്ള നീക്കത്തിനെതിരെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി ഫയൽ വലിച്ചുകീറിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

എന്നാൽ ഇതിനെ നാടകീയമായി നേരിടാനാണ് സർക്കാരിന്റെ നീക്കം. പാർലമെന്റ് എന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *