മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 15 മരണം; 40 പേര്‍ക്ക് പരിക്ക്
മധ്യപ്രദേശിലെ രേവയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു.ബസ് ട്രോളി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
രേവ ജില്ലയിലെ സുഹാഗി പ്രദേശത്ത് ഇന്നലെ രാത്രി 10.30 നും 11 നും ഇടയിലാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഗോരഖ് പൂരിലേക്ക് വരികയായിരുന്നു ബസ്.
ബസില്‍ ഉണ്ടായിരുന്നവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടെന്ന് രേവ പൊലീസ് സൂപ്രണ്ട് നവനീത് ഭാസിന്‍ പറഞ്ഞു. പരിക്കേറ്റ 40 പേരില്‍ 20 പേരെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവിശിപ്പിച്ചിട്ടുണ്ട്