Wednesday, April 16, 2025
National

അരുണാചൽ താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് വീസ നിഷേധിച്ചു; ചൈനാസന്ദർശനം റദ്ദാക്കി അനുരാഗ് താക്കൂർ

അരുണാചൽ പ്രദേശ് കായികതാരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് വീസ നിഷേധിച്ച് ചൈന. അരുണാചൽ പ്രദേശ് തങ്ങളുടെ സ്ഥലമാണെന്ന അവകാശവാദമുയർത്തിയാണ് ചൈനയുടെ നീക്കം. നീക്കത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. നടപടിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ തൻ്റെ ചൈനാസന്ദർശനവും റദ്ദാക്കി.

ഇതിനിടെ ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുൻപിലുള്ള ചൈനീസ് തായ്പേയിയെ തോൽപിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. ലോക റാങ്കിംഗിൽ ഇന്ത്യ 73ആമതും ചൈനീസ് തായ്പേയ് 43ആമതുമാണ്. നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ച ഇന്ത്യ ക്വാർട്ടറിൽ ജപ്പാനെ നേരിടും. സ്കോർ 25-22, 25-22, 25-21.

Leave a Reply

Your email address will not be published. Required fields are marked *