ടോക്യോ ഒളിമ്പിക്‌സ്: ബോക്‌സിംഗിൽ പൂജാ റാണി ക്വാർട്ടറിൽ, ജയിച്ചാൽ മെഡൽ ഉറപ്പിക്കാം
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി വനിതാ ബോക്‌സിംഗിൽ പൂജാ റാണി ക്വാർട്ടർ ഫൈനലിൽ കടന്നു. 75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ അൾജീരിയൻ താരത്തെ പരാജയപ്പെടുത്തിയാണ് പൂജ റാണി ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ വിജയിച്ചാൽ പൂജ റാണിക്ക് മെഡൽ ഉറപ്പിക്കാം.
ഹരിയാനയിൽ നിന്നുള്ള താരമാണ് പൂജ റാണി. കരിയറിലെ ആദ്യ ഒളിമ്പിക്‌സാണിത്. 2014 ഏഷ്യൻ ഗെയിംസിൽ പൂജ റാണി വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. ഈ വർഷം ദുബൈയിൽ നടന്ന ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണവും കരസ്ഥമാക്കിയിരുന്നു.