Sunday, April 20, 2025
National

മോദിയെ ഹാരമണിയിച്ച് സ്ത്രീകൾ; സ്ത്രീകളുടെ കാൽ തൊട്ട് വന്ദിച്ച് മോദി; വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രിക്ക് സ്വീകരണം

വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണമൊരുക്കി ബിജെപി. സ്ത്രീയുടെ ആത്മവിശ്വാസം വാനോളം ഉയർത്താനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം തരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചരിത്രനിമിഷമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു

വനിത പ്രവർത്തകർ ഹാരമണിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി ആസ്ഥാനത്ത് സ്വീകരിച്ചത്.കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ,സ്മൃതി ഇറാനിൽ കൂടാതെ വനിതാ ബിജെപി എംപിമാരും മഹിളാ മോർച്ച നേതാക്കളും സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉജ്ജ്വലമായി വരവേറ്റു.

സ്ത്രീ ശാക്തീകരണത്തിനായി സർക്കാർ സ്വീകരിച്ച പദ്ധതികൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി , വരുംതലമുറ ചരിത്ര ദിനം ഓർക്കുമെന്ന് പറഞ്ഞു. കേവലം ഭൂരിപക്ഷം നേടിയ സർക്കാരിൻറെ ഇച്ഛാശക്തിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ബിജെപി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം വീണ്ടും നൽകണമെന്ന് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *