കൂട്ട ബലാൽസംഗത്തിനിരയായി; 15കാരി നഗ്നയായി പോകേണ്ടി വന്നത് കിലോമീറ്ററുകളോളം, കാഴ്ചക്കാരായി ജനം
ലക്നൗ: ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയശേഷം കൂട്ടബലാത്സംഗം ചെയ്തു.തുടര്‍ന്ന് പെണ്‍കുട്ടി തെരുവിലൂടെ രണ്ട് കിലോമീറ്ററോളം ദൂരം നഗ്നയായി നടക്കുന്ന വീഡിയോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മൊറദാബാദ്- താക്കൂര്‍ദ്വര റോഡിലൂടെ വീട്ടിലെത്തുന്നതുവരെയാണ് പെണ്‍കുട്ടി നഗ്നയായി നടന്നത്.
പെണ്‍കുട്ടി വീട്ടിലേക്ക് നഗ്നയായി നടന്നതുപോകുന്നതു കാണുന്ന ഒരാള്‍ പോലും സഹായത്തിനെത്താതെ നിശബ്ദരായി നോക്കിനില്‍ക്കുയാണ്. ചിലരാകട്ടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയുമായിരുന്നു. രണ്ടാഴ്ച മുന്‍പാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
വീട്ടിലെത്തയതിന് പിന്നാലെയാണ് പീഡനവിവരം തുറന്നുപറഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. സെപ്റ്റംബര്‍ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സംഭവത്തില്‍ ഒരാളെ പിടികൂടി. പ്രതികളുടെ കുടുബാംഗങ്ങള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി അയല്‍ഗ്രാമത്തിലെ ഒരു മേളയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ അഞ്ച് പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ അപ്പോഴെക്കും അവളുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുത്ത് ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്കെതിരെ പോക്‌സോ, കൂട്ട ബലാത്സംഗം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പ്രതികളിലൊരാളെ സെപ്റ്റംബര്‍ 15 ന് ഞങ്ങള്‍ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.