ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെട്ട 19കാരിയുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബം
ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെട്ട 19കാരിയുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബ. നാല് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യ പ്രതികരിച്ചു.
കേസും അന്വേഷണവും ശിക്ഷയും കൊണ്ടൊന്നും അവളെ ഞങ്ങള്‍ക്ക് തിരികെ ലഭിക്കില്ലെന്നും സന്തേഷം കിട്ടില്ലെന്നും അറിയാം. കേസില്‍ നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
സെപ്തംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് ദളിത് പെണ്‍കുട്ടിയെ ഗ്രാമത്തിലെ നാല് ചെറുപ്പക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി പിന്നീട് മരിച്ചു.
സന്ദീപ്, രവി, രാമു, ലവ് കുഷ് എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകം, ബലാത്സംഗം, പട്ടികജാതി പീഡന നിരോധന നിയമം എന്നീ നിയമങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് പരമാവധി വധശിക്ഷ വരെ ലഭിച്ചേക്കാം. 2000 പേജുള്ള കുറ്റപത്രമാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചത്.