മതില്‍ തകര്‍ന്ന് വീണ് നാലുകുട്ടികള്‍ മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ മതില്‍ തകര്‍ന്ന് വീണ് നാലുകുട്ടികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.കനത്ത മഴയെ തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞുവീണത്.മതില്‍ ഇടിഞ്ഞുവീണ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രുപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.