യുപിയിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർ മരിച്ചു
ഉത്തർപ്രദേശിൽ വിവാഹ ആഘോഷങ്ങൾക്കിടെ സ്ലാബ് തകർന്ന കിണറിലേക്ക് വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേർ മരിച്ചു. കുഷിനഗറിലെ നെബുവ നൗറംഗിയ ഗ്രാമത്തിലാണ് സംഭവം. സ്ലാബിട്ട് മൂടിയ കിണറിന് മുകളിൽ വിവാഹത്തിന് എത്തിയവർ ഇരിക്കുകയും ഇത് പൊട്ടി ഇവർ കിണറ്റിലേക്ക് വീഴുകയുമായിരുന്നു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്
ബുധനാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചിച്ചു.