മണിപ്പൂരിൽ യുവതികൾ അപമാനിക്കപ്പെട്ട സംഭവം; അതേ സ്റ്റേഷനിൽ മുൻപും പരാതികൾ; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്
മണിപ്പൂരിൽ യുവതികൾ അപമാനിക്കപ്പെട്ട സംഭവത്തിൽ കേസെടുത്ത പൊലീസ് സ്റ്റേഷനിൽ മുൻപും സമാന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തൽ. മറ്റ് രണ്ട് യുവതികൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അതേ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം
ഇംഫാൽ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സിറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും സംഭവം നടന്ന പരിധിയിലെ സ്റ്റേഷനിലെയ്ക്ക് ട്രാൻസ്ഫർ ചെയ്യുന്നതിലടക്കം വീഴ്ച ഉണ്ടായി. സംഭവത്തിൽ ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം, മണിപ്പൂരിൽ യുവതികളെ പീഡനത്തിനിരയാക്കിയ ശേഷം നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാല് പ്രതികളെയും പതിനൊന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ. മറ്റ് പ്രതികളെ സമ്പന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പ്രതികളുടെ തിരിച്ചറിയൽ പരേഡ് മജിസ്‌ട്രേറ്റിന് മുന്നിൽ നടത്താനും പൊലീസ് തീരുമാനിച്ചു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.