അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവം; പൊലീസിന് മുന്നിൽ ഹാജരാകാതെ വിനായകൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസിന് മുന്നിൽ ഹാജരാകാതെ നടൻ വിനായകൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിൽ വിനായകനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
കഴിഞ്ഞദിവസം എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നുവെങ്കിലും വിനായകൻ എത്തിയില്ല. ഈ സാഹചര്യത്തിൽ തുടർനടപടികളുമായി മുന്നോട്ട് നീങ്ങാനാണ് പൊലീസ് തീരുമാനം. വിനായകനെ വിണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.