പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു
പെരിയ ഇരട്ട കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് വാർഡ് പിടിച്ചെടുത്തത്. സിഎം ഷാസിയ അഞ്ഞൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കൊലപാതകം തന്നെയായിരുന്നു ഇത്തവണയും കല്യോട്ടെ ചർച്ചാവിഷയം. ഇത്തവണ പഞ്ചായത്ത് പിടിച്ചെടുക്കുമെന്നും യുഡിഎഫ് പറഞ്ഞിരുന്നു.