Friday, January 24, 2025
National

ഡൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കേന്ദ്ര ഓർഡിനൻസ്; എതിർക്കാൻ പ്രതിപക്ഷം

ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത്. ഡൽഹിയിൽ മുഖ്യമന്ത്രിയും അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്രനീക്കം ഭരണഘടനാവിരുദ്ധമാണെന്നു പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാളിനെ പ്രതിപക്ഷ പാർട്ടികൾ പൂർണ്ണമായി പിന്തുണയ്ക്കുമെന്ന് നിതിഷ് കുമാർ വ്യക്തമാക്കി.

ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ചർച്ചയിൽ ഭാഗമായി. കേന്ദ്രനീക്കം എതിർക്കുന്നതിനു പൂർണ പിന്തുണ നിതീഷ് വാഗ്ദാനം ചെയ്തു. കേന്ദ്രസർക്കാരിന്റെ നീതികേടുകൾക്കെതിരെ ഒരുമിച്ചു പോരാടാൻ ഇരു നേതാക്കളും തീരുമാനിച്ചിട്ടുണ്ട്. പിന്തുണ തേടി കേജ്‌രിവാൾ നാളെ തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. ബി.ജെ.ഡി, വൈ.എസ്.ആർ. കോൺഗ്രസ് പിന്തുണ ഉറപ്പാക്കാനുള്ള ബി.ജെ.പി നീക്കങ്ങൾക്ക് സമാനമായാണ് പ്രതിപക്ഷ ശ്രമം.

അതേസമയം ഡൽഹിയിലെ അധികാരത്തർക്കത്തിലെ ഒർഡിനൻസിൽ ഡൽഹി സർക്കാർ സുപ്രിം കോടതിയെ സമീപിക്കും. സുപ്രിം കോടതി ഉത്തരവ് മറികടക്കാനാണ് സമൻസ് എന്നതാണ് പ്രധാനവാദം. ഹർജി അവധിക്കാല ബഞ്ച് തന്നെ പരിഗണിക്കാൻ ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *