മദ്രാസ് ഐഐടി വിദ്യാർത്ഥി ആത്‌മഹത്യ ചെയ്തു നിലയിൽ; സ്ഥാപനത്തിൽ ഈ വർഷം നടക്കുന്ന നാലാമത്തെ ആത്‌മഹത്യ
മദ്രാസ് ഐഐടിയിലെ കെമിക്കൽ എഞ്ചിനീയറിങ്ങ് രണ്ടാം വർഷം വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ. ഹോസ്റ്റൽ റൂമിൽ വിദ്യാർത്ഥിയെ ആത്‌മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് ആത്‌മഹത്യയാണെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ ഈ വർഷം ഐഐടി മദ്രാസിൽ നടക്കുന്ന നാലാമത്തെ ആത്‌മഹത്യയാവും ഇത്.
തനിക്ക് വേണ്ടി നീക്കിവെക്കാൻ ആർക്കും സമയമില്ല എന്ന് വിദ്യാർത്ഥി പലപ്പോഴും പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു.
ഈ വർഷം ആദ്യം ചെന്നൈയിലെ ഐഐടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും ഗവേഷക വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഈ മാസം മൂന്നിന് പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.