പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു
പഞ്ചാബി സർവകലാശാല കാമ്പസിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ആറാം സെമസ്റ്റർ വിദ്യാർത്ഥി നവ്ജോത് സിംഗാണ് (20) കൊല്ലപ്പെട്ടത്. പുറത്തുനിന്നുള്ള നിരവധിപേർ എത്തിയിരുന്നതായും വാക്കേറ്റം നടന്നതായും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് വരുൺ ശർമ പറഞ്ഞു.
ആക്രമണത്തിൽ നവ്ജോത് സിംഗിന് നിരവധി കുത്തുകളേറ്റിരുന്നു. സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പൊലീസ് സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.