അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവെച്ചു; ഇനി യുപിയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്സഭാ എംപി സ്ഥാനം രാജിവെച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. രാജിക്കത്ത് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറി.
ഉത്തർപ്രദേശിൽ ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെ പ്രധാന എതിരാളിയായി സ്ഥാനം ഉറപ്പിക്കുകയെന്നതാണ് അഖിലേഷ് യാദവിന്റെ നീക്കം. അടുത്തിടെ നടന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സമാജ് വാദി കോട്ടയായ കർഹാലിൽ നിന്നുമാണ് അഖിലേഷ് യാദവ് വിജയിച്ചത്. അഖിലേഷ് സംസ്ഥാനത്ത് പാർട്ടിയെ നയിക്കുമെന്നും യുപി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുമെന്നുമാണ് സൂചന.