ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് കേന്ദ്ര ബജറ്റ് വലിയ സഹായമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡെൽഹി: 2022-23 ലെ കേന്ദ്ര ബജറ്റ് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് വലിയ സഹായകമാകുമെന്നും ദേശീയ ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കാനുള്ള തീരുമാനത്തിലൂടെ വിദ്യാഭ്യാസ സീറ്റുകളുടെ കുറവ് പരിഹരിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
2022-23 ലെ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട്, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് വശങ്ങളിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മോദി പറഞ്ഞു-ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ സാർവത്രികവൽക്കരണം, നൈപുണ്യ വികസനം, നഗര ആസൂത്രണവും രൂപകൽപ്പനയും, അന്താരാഷ്ട്രവൽക്കരണം, എവിജിസി (ആനിമേഷൻ വിഷ്വൽ. ഇഫക്ട്സ് ഗെയിമിംഗ് കോമിക്).
ആഗോള മഹാമാരിയുടെ ഈ കാലത്ത് വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രവർത്തിപ്പിക്കുന്നത് ഡിജിറ്റൽ കണക്റ്റിവിറ്റിയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.