ഹിജാബ് അനുവദിക്കുന്ന പ്രശ്നമില്ലെന്ന് കർണാടക
ബംഗളൂരു: ഹിജാബ് അനുവദിക്കുന്ന പ്രശ്നമില്ലെന്ന് കർണാടക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ല. ഹിജാബ് മതാചാരങ്ങളുടെ ഭാഗമല്ലെന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
വസ്ത്രവും ഭക്ഷണവും മതാചാരങ്ങളുടെ ഭാഗമല്ല. പ്രത്യേക മതവിഭാഗത്തിനായി ഇളവില്ല. ശബരിമല-മുത്തലാഖ് കേസുകളിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഖുറാൻ മുൻനിർത്തി ഹിജാബിന് വേണ്ടി വാദികുന്നതിൽ അർഥമില്ല.
ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ല. മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.