Saturday, April 19, 2025
National

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയെ ശല്യം ചെയ്ത പ്രതിക്ക് ജാമ്യം

ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മാലിവാളിനെ ശല്യം ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം. ഹരീഷ് ചന്ദറിന് 50,000 രൂപയുടെ ബോണ്ടിൽ ഡൽഹി കോടതി ജാമ്യം അനുവദിച്ചു. നിലവിലെ ഘട്ടത്തിൽ പ്രതികളെ അകാല വിചാരണയ്ക്ക് വിധേയമാക്കുന്നത് അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികൾ കസ്റ്റഡിയിൽ തുടരുന്നത് കൊണ്ട് പ്രയോജനമൊന്നും ജാമ്യാപേക്ഷ പരിഗണിച്ച മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സംഘമിത്ര പറഞ്ഞു. 50,000 രൂപയും അത്രയും തുകയുടെ ആൾ ജാമ്യത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കൂടാതെ കോടതി നിബന്ധനകളും പാലിക്കണം.

തെളിവ് നശിപ്പിക്കരുത്, ആവശ്യമുള്ളപ്പോഴെല്ലാം അന്വേഷണത്തോട് സഹകരിക്കണം, പരാതിക്കാരനെയും കുടുംബാംഗങ്ങളെയും സാക്ഷികളെയും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത് തുടങ്ങിയവയാണ് വ്യവസ്ഥകൾ. പരിശോധനയ്ക്കിടെ ഒരാൾ തന്നെ ഉപദ്രവിച്ചെന്നും കാറിൽ വലിച്ചിഴച്ചെന്നും മലിവാൾ വ്യാഴാഴ്ച ആരോപിച്ചിരുന്നു.

പിന്നാലെ കോട്‌ല മുബാറക്പൂർ പൊലീസ് സ്റ്റേഷൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയായ ഹരീഷ് ചന്ദറിനെ (47) അറസ്റ്റ് ചെയ്യുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *