Saturday, October 19, 2024
National

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,177 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,177 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,03,23,965 ആയി

20923 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 2,47,220 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 217 പേർക്ക് കൂടി കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ ആകെ മരണസംഖ്യ 1,49,435 ആയി

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ഇവിടെ 19,38,854 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകയിൽ 9,21,128 പേർക്കും ആന്ധ്രയിൽ 8,82,850 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു

കേരളം പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഇതിനോടകം 7,71,252 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 6.26 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.