ട്രയിൻ സർവീസുകളോ സ്‌റ്റോപ്പുകളോ നിർത്തലാക്കാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രാലയം
രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളോ സ്‌റ്റോപ്പുകളോ നിര്‍ത്തലാക്കാന്‍ തല്‍ക്കാലം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
സീറോ ബേസ്ഡ് ടൈംടേബിള്‍ നടപ്പാക്കലും രൂപീകരണവും റെയിവെയുടെ തുടര്‍ വികസന പരിപാടികളാണ്. ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ ക്രമീകരിക്കുക, അറ്റകുറ്റപ്പണിക്കായി മതിയായ കോറിഡോര്‍ ബ്ലോക്കുകള്‍ ഉറപ്പുവരുത്തുക, ചരക്കുനീക്കം വര്‍ദ്ധിപ്പിക്കുന്നതിനായി ഇടനാഴികള്‍ രൂപീകരിക്കുക, സമയകൃത്യതയും മികച്ച സേവനവും യാത്രക്കാര്‍ക്ക് ഉറപ്പുവരുത്തുക- തുടങ്ങിയവയാണ് ഈ നടപടിയുടെ ലക്ഷ്യം.
എന്നാല്‍ സ്‌റ്റോപ്പുകളുടെയും ട്രെയിന്‍ സര്‍വീസുകളുടെയും യുക്തിപരമായ ക്രമീകരണം എന്ന ഓമനപ്പേരില്‍ സ്‌റ്റോപ്പുകള്‍, ട്രെയിന്‍ സര്‍വീസുകള്‍ എന്നിവ വെട്ടിച്ചുരുക്കല്‍ തന്നെയാണ് റെയില്‍വേയുടെ ആത്യന്തിക ലക്ഷ്യമെന്നും സാങ്കേതികതയുടെ മറവില്‍ സാധാരണക്കാരുടെ യാത്രാമാര്‍ഗമായ തീവണ്ടി സര്‍വീസുകളുടെ ഘട്ടം ഘട്ടമായ അപ്രസക്തമാക്കല്‍ ജങ്ങളോടുള്ള വെല്ലുവിളിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു.