കൊച്ചി മെട്രോ സെപ്തംബര്‍ 7 മുതല്‍ സര്‍വീസ് തുടങ്ങും
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) അറിയിച്ചു. കേന്ദ്രാനുമതി ലഭിക്കുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് മെട്രൊ സര്‍വീസ് പുനരാരംഭിക്കാന്‍ നേരത്തെ തന്നെ കെഎംആര്‍എല്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ആദ്യദിനം മുതല്‍ 20 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് നടത്തും. രാവിലെ ഏഴു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ആലുവ, തൈക്കൂടം സ്റ്റേഷനുകളില്‍ നിന്നു രാത്രി എട്ടിന് അവസാന സര്‍വീസ് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം. യാത്രക്കാരുടെ തിരക്ക് കൂടുകയാണെങ്കില്‍ 20 മിനിറ്റ് ഇടവേള വെട്ടിച്ചുരുക്കി കൂടുതല്‍ സര്‍വീസുകള്‍ ഓടിക്കുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു.