കാർഷിക ബില്ലുകൾ ചരിത്രപരം; പ്രതിപക്ഷത്തിന് നില തെറ്റിയിരിക്കുകയാണെന്നും പ്രധാനമന്ത്രി
കാർഷിക പരിഷ്‌കരണ ബില്ല് ചരിത്രപരവും അനിവാര്യവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ഈ നിയമം ആവശ്യമാണെന്നും മോദി പറഞ്ഞു. ബില്ലിനെ ചൊല്ലി രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴാണ് പ്രതിരോധിച്ച് പ്രധാനമന്ത്രി രംഗത്തുവന്നത്.
വിവാദങ്ങളുടെ സൃഷ്ടാക്കളാണ് പ്രതിപക്ഷം. കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ നുണകൾ കൊണ്ട് കർഷകരെ വഞ്ചിക്കുകയാണ് അവർ. കാർഷിക രംഗത്ത് ചരിത്രപരമായ മാറ്റങ്ങൾ നടക്കുമ്പോൾ ചില ആളുകൾക്ക് നില തെറ്റിയെന്ന് തോന്നുകയാണ്. ഈ ആളുകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്
ഈ ബില്ലുകൾ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാൻ പ്രാപ്തിയുണ്ടാക്കും. കർഷക താത്പര്യത്തിന് എതിരല്ല ബില്ലെന്നും മോദി പറഞ്ഞു. ഞായറാഴ്ചയാണ് കാർഷിക പരിഷ്‌കരണ ബില്ലുകൾ പാർലമെന്റിൽ പാസായാത്.