കാർഷിക പരിഷ്‌കരണ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു; കർഷകരുടെ മരണവാറണ്ടെന്ന് പ്രതിപക്ഷം
കാർഷിക പരിഷ്‌കരണ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആണ് ബില്ലുകൾ അവതരിപ്പിച്ചത്. കാർഷിക വിപണന നിയന്ത്രണം എടുത്തുകളയുന്ന ബില്ലും കരാർ കൃഷി അനുവദിക്കുന്ന ബില്ലുമാണ് അവതരിപ്പിച്ചത്.
കാർഷിക ബില്ലുകൾ കർഷകരുടെ മരണവാറണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം ബില്ലുകൾക്കെതിരെ നിരാകരണ പ്രമേയം നൽകി. കെ കെ രാഗേഷ്, എളമരം കരീരം, എംവി ശ്രേയാംസ്‌കുമാർ, കെ സി വേണുഗോപാൽ തുടങ്ങിയവർ ബില്ലിനെ എതിർത്തു. നിലവിൽ സഭയിൽ ചർച്ച നടക്കുകയാണ്
സഭയിൽ 243 പേരാണുള്ളത്. ഇതിൽ 10 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 15 പേർ അവധിയിലാണ്. 105 പേരുടെ പിന്തുണയാണ് ബിൽ പാസാകാൻ വേണ്ടത്. അതേസമയം നൂറുപേരുടെ പിന്തുണ പ്രതിപക്ഷം അവകാശപ്പെടുന്നുണ്ട്.