24 മണിക്കൂറിനിടെ രാജ്യത്ത് 34,457 കൊവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 34,457 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 375 മരണങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ 3,61,340 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതിനകം 3,23,93,286 കേസുകളും 4,33,964 മരണങ്ങളുമാണ് രാജ്യത്ത് ആകെയുണ്ടായത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 20,224 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ കോവിഡ് മൂലം ഒരു മരണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിപിആര്‍ 0.08 ശതമാനമാണ്.