18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം ഇന്ന് മുതൽ
രാജ്യത്ത് പുതിയ വാക്‌സിൻ നയം ഇന്ന് മുതൽ നിലവിൽ വരും. ആകെ വാക്‌സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും. ബാക്കി 25 ശതമാനം സ്വകാര്യ കമ്പനികൾക്ക് നേരിട്ട് വാങ്ങാനാകും. സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലിൽ നിന്ന് വാക്‌സിനായി ഈടാക്കുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും
നേരത്തെ അമ്പത് ശതമാനം വാക്‌സിൻ മാത്രമാണ് കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. ഇത് സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാക്കുകയായിരുന്നു. സംസ്ഥാനങ്ങൾക്ക് നേരിട്ട് കമ്പനികളിൽ നിന്ന് വാക്‌സിൻ വാങ്ങാൻ അവസരമുണ്ടായിരുന്നുവെങ്കിലും കേന്ദ്രവിഹിതത്തിന് ശേഷം മാത്രമേ നൽകുവെന്ന നിലപാടിലായിരുന്നു വാക്‌സിൻ കമ്പനികൾ.
പുതിയ വാക്‌സിൻ നയം അനുസരിച്ച് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി തന്നെ വാക്‌സിൻ വിതരണം ചെയ്യും.