പഞ്ചാബിൽ മിഗ് 21 വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു
പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. പരിശീലന പറക്കലിനിടെയാണ് സംഭവം. സ്‌ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരന എന്ന സ്ഥലത്താണ് അപകടം നടന്നത്
രാജ്യത്ത് ഈ വർഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 അപകടമാണിത്. മാർച്ചിൽ നടന്ന അപകടത്തിൽ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന എ ഗുപ്ത മരിച്ചിരുന്നു. ജനുവരിയിൽ രാജസ്ഥാനിലും മിഗ് 21 വിമാനം തകർന്നുവീണിരുന്നു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.