Sunday, April 13, 2025
National

വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം മിഗ് 21 തകർന്നു വീണു

ജയ്പൂർ: വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം മിഗ് 21 തകർന്നു വീണു. രാജസ്ഥാനിലെ സൂറത്ത്ഗഡിലാണ് മിഗ് 21 വിമാനം തകർന്നു വീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ പൈലറ്റ് അപകടമില്ലാതെ രക്ഷപ്പെട്ടുവെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ നവംബർ മാസത്തിലും മിഗ് വിമാനം തകർന്നു വീണിരുന്നു. മിഗ് 29 വിമാനമാണ് അറബിക്കടലിൽ തകർന്ന് വീണത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റായ കമാൻഡർ നിഷാന്ത് സിംഗ് മരണപ്പെടുകയും ചെയ്തിരുന്നു. ഐഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *