Thursday, January 9, 2025
National

കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടിസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 28 നാണ് സത്യപാൽ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ​കേന്ദ്ര സർക്കാരിനുമെതിരെ ജമ്മു കശ്മീർ മുൻ ഗവർണറും ബി.ജെ.പി നേതാവുമായ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ശരത് പവാർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. സത്യപാൽ മാലിക്കിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. 40 ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. സൈന്യം വിമാനം ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നും സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയിൽ ഭീകരക്രമണത്തെ ഉപയോഗിച്ചുവെന്നുമാണ് സത്യപാൽ മാലിക് ആരോപിച്ചത്. സ്വന്തം പാളയത്തിലെ ഒരു ഉന്നത നേതാവ് തന്നെ ഗുരുതരമായ ആരോപണം ഉയർത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലാണ്. പക്ഷെ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *