മുതിർന്ന ഹിന്ദി നടൻ കിഷോർ നന്ദലസ്‌കർ കൊവിഡ് ബാധിച്ച് മരിച്ചു
മുതിർന്ന നടൻ കിഷോർ നന്ദലസ്‌കർ കൊവിഡ് ബാധിച്ച് മരിച്ചു. 81 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കൊവിഡാണെന്ന് കണ്ടെത്തുകയുമായിരുന്നു.
മറാത്തി സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അദ്ദേഹമെത്തിയത്. പിന്നീട് ബോളിവുഡിലേക്കെത്തി. ഖാഖി, വാസ്തവ്, സിംഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ